ADVERTISEMENT

സിനിമയില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശയ്ക്കെതിരെ സംവിധായകൻ എം.എ. നിഷാദ്. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ സിനിമ തന്നെ നിരോധിക്കേണ്ടിവരുമെന്ന് നിഷാദ് പറയുന്നു. സിനിമ കണ്ട് നന്നായവരുടെയും ചീത്തയായവരുടെയും കണക്ക് കൂടി കമ്മിറ്റി എടുക്കണമെന്നും ഇത് ഇരട്ടാപ്പാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പറഞ്ഞു.

 

എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം–

 

എന്നാൽ....സിനിമ തന്നെ അങ്ങ് വേണ്ടാന്ന് വെച്ചാലോ ? സിനിമ കണ്ട് നന്നായവർ എത്ര? സിനിമ കണ്ട് ചീത്തയായവർ എത്ര ? ഈ കണക്കും കൂടി ബഹു :സബ്ജക്റ്റ് കമ്മിറ്റി എടുക്കാമോ ? എങ്കിൽ കാര്യങ്ങൾക്കൊക്കെ ഒരു ഗുമ്മുണ്ടായേനെ..

 

കൂണ്‍ കൃഷി പോലെ ബവറേജസ് തുറക്കുന്ന നാട്ടിലാണേ സബ്ജക്റ്റ് കമ്മിറ്റിയുടെ കണ്ട് പിടുത്തം...വിരൽ തുമ്പിൽ ലോകത്തിന്റെ വാതായനങ്ങൾ മലർക്കെ തുറന്നിട്ടിട്ടുണ്ട്, ഇന്റർനെറ്റ് എന്ന വാതിൽ. വിഷയ കമ്മിറ്റി അദ്ധ്യക്ഷക്ക് അതറിയാമോ ?...കുട്ടികൾക്കെതിരെയുളള അതിക്രമങ്ങൾ വർധിച്ചു വരുന്നത് സിനിമ കാണുന്നത് കൊണ്ടാണോ ? ഇവിടെ ഓണത്തിനും ക്രിസ്മസിനും കേരളം കുടിച്ച് തീർക്കുന്ന മദ്യം സപ്പ്ളൈ ചെയ്തത് സിനിമയാണോ ?

 

നാട്ടിൽ നടക്കുന്ന സകലമാന കൊളളരുതായ്മകൾക്കും കാരണം സിനിമയാണെന്ന മട്ടിലാണല്ലോ കാര്യങ്ങളുടെ പോക്ക്...പ്രിയപ്പെട്ട സമാജികരെ നിങ്ങൾ ചിലത് കണ്ടില്ല എന്ന് നടിക്കുന്നതാണോ അതോ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നതാണോ ?

 

എങ്കിൽ നിങ്ങളുടെ വീട്ടിലെ ചിലരെങ്കിലും കാണുന്ന ടിവി സീരിയലുകൾക്കെതിരെയാണ് ഇത്തരം തിട്ടൂരങ്ങൾ പുറപ്പെടുവിക്കേണ്ടത്...സീരിയലുകൾ വമിക്കുന്ന വിഷമൊന്നും ഇവിടെ ഒരു സിനിമയിലും നിങ്ങൾക്ക് കാണാൻ കഴിയില്ല...നാട്ടിൽ ഒരുപാട് നീറുന്ന പ്രശ്നങ്ങളുണ്ട്...തൽക്കാലം അതൊക്കെ വിഷയമാക്ക്...പാവം സിനിമയെ വിട്ടേരെ...

 

NB: ഈ സബ്ജക്റ്റ് കമ്മിറ്റി ടോം ആൻഡ് ജെറി ഫാൻസാണോ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല...ഇതിന് രാഷ്ട്രീയം ഇല്ല...സിനിമ എന്ന കലാരൂപത്തെ നശിപ്പിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ എതിർക്കുക തന്നെ ചെയ്യും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com