സൗദിയിൽ പഠിക്കണോ? സ്പോൺസർ ഇല്ലാതെ ആറാം ദിനം വീസ; ജോലി കിട്ടാനും വേഗം; നടപടികൾ അറിയാം
Mail This Article
നാട്ടിൽ പഠിത്തം കഴിഞ്ഞ് ജോലിക്കായി വിദേശത്തേക്ക് പോകുന്ന പതിവ് മലയാളികൾ അവസാനിപ്പിച്ചിട്ട് കാലമേറെയായി. പകരം വിദേശ രാജ്യങ്ങളിൽ പഠനത്തിനൊപ്പം ജോലിയും എന്ന രീതിക്കാണ് ഇപ്പോൾ പ്രചാരം. വൈവിധ്യമാർന്ന കോഴ്സുകളുമായി ലോകത്തിലെ എല്ലാ വിദ്യാർഥികൾക്കും സ്വാഗതമരുളുകയാണ് സൗദി അറേബ്യ. വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കാൻ വേണ്ടി സൗദി ഭരണകൂടം പുതിയ സ്റ്റുഡന്റ്സ് വീസക്കു തുടക്കമിട്ടിരിക്കുകയാണ്. സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ ചേർന്നാണ് ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാം നടപ്പാക്കുന്നത്. കോഴ്സുകളുടെ വൈവിധ്യം കൊണ്ടും വിദ്യാർഥികൾക്കുള്ള സൗകര്യം കൊണ്ടും ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ ഇപ്പോൾതന്നെ സൗദി മുൻനിരയിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്തി ഗ്ലോബൽ എജ്യുക്കേഷൻ ഹബ് ആകാനാണു ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാമിലൂടെ സൗദി ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.