ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജ്യോതിഷത്തിൽ പരിഗണിക്കപ്പെടുന്നതും മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്നതുമായി കരുതപ്പെടുന്ന 9 ഗ്രഹങ്ങളിൽ വളരെ സാവധാനം സഞ്ചരിക്കുകയും വർഷത്തിലൊരിക്കലും രണ്ടര വർഷത്തിലൊരിക്കലും രാശിമാറ്റം നടത്തുകയും ചെയ്യുന്ന പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. ഈ രണ്ടു ഗ്രഹങ്ങളുടെയും രാശിമാറ്റത്താൽ പ്രാധാന്യം നിറഞ്ഞ വർഷമാണ് 2025. ഈ രാശിമാറ്റം മൂലം ഗുണാനുഭവങ്ങൾ ലഭിക്കുന്നത് പ്രധാനമായും ഏതാനും ചില കൂറുകളിൽ ജനിച്ചവർക്കാണ്. ഇടവം, തുലാം, മകരം കൂറുകളിൽ ജനിച്ചവർക്ക് ശനി, വ്യാഴം ഇവരുടെ രാശിമാറ്റം മൂലം പ്രവചനാതീതമായ ഗുണാനുഭവങ്ങൾ ലഭിക്കുന്നതിന് സാധ്യത കാണുന്നുണ്ട്. ഇടവക്കൂറിൽ പെട്ട കാർത്തികയുടെ മുക്കാൽഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യത്തെ പകുതി തുലാക്കൂറിൽ പെട്ട ചിത്തിരയുടെ അവസാന ഭാഗം, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽഭാഗം മകരക്കൂറിൽ പെട്ട ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി ഇവർക്ക് ഈ ഗ്രഹങ്ങളുടെ ഒരു രാശിമാറ്റം അതീവ ഗുണപ്രദമായിരിക്കും.

നവഗ്രഹങ്ങളിൽ വെച്ച് മനുഷ്യ ജീവിതത്തെ ഏറ്റവും സ്വാധീനിക്കാൻ കഴിവുള്ള ശനി കഴിഞ്ഞ രണ്ടര വർഷമായി താൻ സഞ്ചരിച്ചുകൊണ്ടിരുന്ന കുംഭം രാശി വെടിഞ്ഞ് മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ് 2025 മാർച്ച് മാസം 29 ആം തീയതി രാത്രി10 മണി 39 മിനിറ്റിന് ശനി മീനം രാശിയിൽ പ്രവേശിക്കും.

കുംഭം രാശിക്കാർക്ക് ഏഴര ശനിയുടെ ഒന്നാമത്തെ ഘട്ടം അവസാനിക്കും. മീനം രാശിക്കാർക്ക് ഏഴര ശനിയിലെ ജന്മശനികാലം ആരംഭിക്കും. മേടം രാശിക്കാർക്ക് ഏഴരശ്ശനിയുടെ തുടക്കവും ആകും. കൂടാതെ മിഥുനം, കന്നി, ധനു രാശിക്കാർക്ക് കണ്ടകശ്ശനിയും ചിങ്ങം രാശിക്കാർക്ക് അഷ്ടമശ്ശനിയും ഇക്കാലത്ത് അനുഭവത്തിൽ ഉണ്ടാകും.

ശനി 2027 ജൂൺ മാസം മൂന്നാം തീയതി മേടം രാശിയിലേക്ക് പ്രവേശിക്കുമെങ്കിലും 2027 ഒക്ടോബർ 20 ന് വക്ര ഗതിയിൽ തിരികെ മീനം രാശിയിലേക്ക് തന്നെ വരും. വീണ്ടും 2028 ഫെബ്രുവരി മാസം 23 ന് ശനി മേടം രാശിയിലേക്ക് പകരും.

ഈ രാശികളിൽ കൂടി സഞ്ചരിക്കുന്നതിനൊപ്പം ശനി സഞ്ചരിക്കുന്ന നക്ഷത്ര പാദങ്ങൾ കൂടി നമുക്കൊന്ന് പരിശോധിക്കാം 2025 ഏപ്രിൽ നാലിന് വൈകിട്ട് 6.19 ന് ശനി ഉത്തൃട്ടാതി നക്ഷത്രത്തിലേക്കും 2026 മേയ് മാസം പതിനേഴാം തീയതി പകൽ 2:36 ന് രേവതി നക്ഷത്രത്തിലേക്കും 2027 ജൂൺ മാസം മൂന്നാം തീയതി പകൽ 5.27ന് അശ്വതി നക്ഷത്രത്തിലേക്കും തിരികെ 2027 ഒക്ടോബർ 20ന് കാലത്ത് 7:20 ന് രേവതി നക്ഷത്രത്തിലേക്കും 2028 ഫെബ്രുവരി 23ന് വൈകിട്ട് 7.23 അശ്വതി നക്ഷത്രത്തിലേക്കും ശനി സഞ്ചരിക്കും:

അതുപോലെ തന്നെ 2025 ജൂലൈ 13 മുതൽ നവംബർ 28 വരെയും 2026 ജൂലൈ 27 മുതൽ ഡിസംബർ 11 വരെയും 2027 ഓഗസ്റ്റ് 9 മുതൽ ഡിസംബർ 27 വരെയും ശനി വക്രഗതിയിലും ആയിരിക്കും.ഇത്തവണ ശനിയുടെ രാശിമാറ്റം സംഭവിക്കുന്ന മാർച്ച് 29 ആം തീയതി രാത്രി 10.39 ന് ഭാഗ്യതാരക സ്ഥിതി തൃക്കേട്ട നക്ഷത്രത്തിൽ ആണ്.

അതുപോലെ വ്യാഴത്തിന്റെ രാശിമാറ്റം 2025 മേയ് 14 ആം തീയതി രാത്രി 3:26 ന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്ക് രാശി മാറ്റം നടത്തും. 2025 ഒക്ടോബർ 19 ന് പകൽ 12:51 കർക്കടകത്തിലേക്ക് വ്യാഴം മാറുമെങ്കിലും 2025 ഡിസംബർ 4 ന് രാത്രി 9 മണി 6 മിനിറ്റിന് തിരികെ മിഥുനത്തിൽ എത്തും. അവിടെ തുടരുന്ന വ്യാഴം 2026 ജൂൺ മാസം രണ്ടാം തീയതി കാലത്ത് 5:57 വരെ മുൻപറഞ്ഞ കൂറുകാർക്ക് ഗുണനുഭവങ്ങളെ നൽകുന്നതാണ്.

1089024470

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. ഭൂമി വിൽപനയിൽ തീരുമാനം. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. കർമരംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ. പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബസൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി. മംഗള കർമങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം. പരീക്ഷാ വിജയം.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം3/4): ബന്ധുജന സഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ വിജയിക്കും. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്‍പം ആശ്വാസം ലഭിക്കും. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധു ഗുണമനുഭവിക്കും. യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. വിവാഹം വാക്കുറപ്പിക്കും. വാക്‌ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി സാധ്യത. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസ്സിന് സുഖം ലഭിക്കും. വാഹനം മാറ്റി വാങ്ങുന്ന കാര്യം ആലോചനയിൽ വരും. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. സന്താനഗുണം വര്‍ധിക്കും. വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ലഹരിവസ്തുക്കളില്‍ നിന്ന് മുക്തി നേടാവുന്ന കാലമാണ് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

English Summary:

Saturn and Jupiter's 2025 zodiac sign changes significantly influence certain nakshatras. Idavam, Tulaam, and Makaram nakshatras will experience major benefits, while others face challenges like Ezharasha Shani.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com