ലോകം ഇന്നേവരെ കാണാത്ത ബാങ്ക് കൊള്ള; മണ്ണുമായി ദിവസവും പുറത്തേക്ക് ആ വാഹനം, മുറ്റത്ത് കൃത്രിമപ്പുല്ല്; ആ കോടികൾ ആരെടുത്തു?

Mail This Article
2005 ഓഗസ്റ്റ് 8 തിങ്കൾ. പതിവുപോലെ ബ്രസീലിലെ ഫോർട്ടലീസ നഗരത്തിലെ ‘ബാങ്കോ സെന്‍ട്രൽ ദു ബ്രസീലിന്റെ’ (ബിസിബി) കവാടങ്ങൾ തുറന്നു. ബ്രസീലിന്റെ കേന്ദ്ര ബാങ്കാണത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന നിർണായക പണമിടപാടു കേന്ദ്രം. സമയം രാവിലെ എട്ടായിരിക്കുന്നു. ബാങ്കിലെ ജീവനക്കാർ ഓരോരുത്തരായി എത്തിതുടങ്ങിയിട്ടേയുള്ളൂ. ബാങ്കിടപാടുകളുടെ ഭാഗമായി പണം പരിശോധിക്കുന്നതിന് സേഫ് റൂമിൽ കയറിയ ജീവനക്കാർ പക്ഷേ ഒന്നടങ്കം ഞെട്ടി. തൊട്ടുപിന്നാലെ കാട്ടുതീ പോലെ ആ വാർത്ത ബ്രസീലിലാകെ പരന്നു, രാജ്യത്തെ പിടിച്ചുകുലുക്കാന്‍ പോന്ന വാർത്ത. ബ്രസീലിന്റെ കേന്ദ്ര ബാങ്ക് കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. കോടികണക്കിനു രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള എന്നു പിന്നീട് കാലം സാക്ഷ്യപ്പെടുത്തിയ കവർച്ചയായിരുന്നു അത്. ബ്രസീലിന്റെ കേന്ദ്ര ബാങ്കായതിനാൽ തന്നെ നോട്ടുകളുടെ വിതരണവും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് ബിസിബിയിലായിരുന്നു. മാത്രവുമല്ല, അണുവിട പിഴയ്ക്കാത്ത സുരക്ഷാ സംവിധാനങ്ങളും ബാങ്കിന്റെ പ്രത്യേകതയായിരുന്നു. കവർച്ച നടക്കുന്ന സമയത്തും മോഷൻ ഡിറ്റക്റ്ററുകൾ, നിരീക്ഷണ ക്യാമറകൾ തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും ബിസിബിയിലുണ്ടായിരുന്നു. മാത്രവുമല്ല, ഒരു കവർച്ചക്കാരനും തകർക്കാനാകാത്തത്ര കരുത്തുറ്റ ഭിത്തികളും ബാങ്കിന്റെ പ്രത്യേകതയായിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും ബാങ്കിലേക്കു കടക്കാൻ മോഷ്ടാക്കൾ ഒരു വഴി കണ്ടെത്തി. സുരക്ഷാ മാർഗങ്ങളെല്ലാം ഭേദിച്ച് അവർ ആ ബാങ്കിൽനിന്നു കൈക്കലാക്കിയത് 16 കോടി ബ്രസീലിയൻ റിയലായിരുന്നു. ഏകദേശം 240 കോടി ഇന്ത്യൻ രൂപ! തുടരന്വേഷണങ്ങളുടെ ഭാഗമായി രണ്ടു കോടി ബ്രസീലിയൻ റിയലിനടുത്ത് (30 കോടി ഇന്ത്യൻ രൂപ) കണ്ടെത്തിയെങ്കിലും ബാക്കി വരുന്ന 14 കോടി ബ്രസീലിയൻ റിയാൽ ഇന്നും കാണാമറയത്താണ്. 210 കോടിയോളം രൂപ വരും അത്. എങ്ങനെയാണു വൻ സുരക്ഷ മാർഗങ്ങളെയെല്ലാം ഭേദിച്ച് ബിസിബിയിൽ ആ കവർച്ച നടന്നത്? സുരക്ഷാ മാർഗങ്ങളെ ഭേദിച്ച് അകത്തു കടക്കാൻ മോഷ്ടാക്കൾ കണ്ടെത്തിയ