ചൈനീസ് ലുക്കിൽ ‘ഇട്ടിമാണി’ മോഹൻലാൽ
Mail This Article
മോഹൻലാലിനെ നായകനാക്കി ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രീകരത്തിന്റെ ഭാഗമായി ചൈനയിലാണ് മോഹൻലാലും സംഘവും. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു വ്യത്യസ്ത ഗെറ്റപ്പും പുറത്തു വന്നിരിക്കുകയാണ്.
ഒരു ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ചൈനയിലെ ഒഴിവുസമയങ്ങൾ ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം ചൈനയിൽ ഉണ്ട്.
ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിൽ ജോസഫിലൂടെ ശ്രദ്ധേയയായ മാധുരിയാണ് നായിക.
അജു വര്‍ഗീസ്, ഹരിഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.