ധർമജന് നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ !
Mail This Article
നടൻ ധർമജൻ ബോള്‍ഗാട്ടിയുടെ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ ഗംഭീര മേക്കോവർ. മുടി സ്പൈക്ക് ചെയ്ത് ചെറിയ താടിയുമായി ഫ്രീക്ക് ലുക്കിലാണ് താരം എത്തുന്നത്. ശിവ എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്.
സംവിധായകൻ ഒമർ ലുലുവാണ് ധർമജന്റെ പുതിയ ലുക്ക് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. രസകരമായ കമന്റുകളാണ് ഈ ചിത്രങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ് , ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്കയില്‍ അരുൺ ആണ് നായകൻ.
നിക്കി ഗാൽറാണി നായികയാകുന്നു. ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ സലീം കുമാറും എത്തുന്നു. സാബു മോൻ ആണ് ചിത്രത്തിലെ വില്ലൻ. ധർമജനൊപ്പം നേഹ സക്സേന, ഇന്നസന്റ്, ശാലിൻ സോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.