ADVERTISEMENT

മോഹൻലാലിന്റെ ഓണച്ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ചൈനയിൽ എത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ വീണ്ടും ചൈനയിൽ എത്തിയിരിക്കുന്നു. ഷൂട്ടിങുമായി ബന്ധപ്പെട്ടല്ല. ആശീര്‍വാദ് സിനിമാസ് ഹോങ്കോങില്‍ തുടങ്ങുന്ന ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് താരം ചൈനയിലെത്തിയത്.

 

ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ചൈനയിലുണ്ട്. മോഹന്‍ലാലിന്റെ ദൃശ്യം സിനിമ ചൈനയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെ കൈവരിച്ച നേട്ടമാണ് ഈ ചുവടുവയ്പ്പിനു കാരണം. വലിയ ചലച്ചിത്രവിപണിയായ ചൈനയില്‍ കാൽ ഉറപ്പിക്കുവാനുള്ള തീവ്രശ്രമത്തിലാണ് ആശീർവാദ് സിനിമാസ്. മോഹന്‍ലാലിന്റെ ഒടിയനും ചൈനയിൽ വിജയമായിരുന്നു. ലൂസിഫറിന്റെ ആഗോളതലത്തിലുള്ള വിജയം കൂടിയായപ്പോള്‍ മലയാളിയായ ഇന്ത്യന്‍ താരത്തിന് ചൈന പോലെ വിപുലമായൊരു ചലച്ചിത്രവിപണിയില്‍ ചുവടുറപ്പിക്കാമെന്ന നിലയില്‍ കാര്യങ്ങള്‍ എത്തി.

 

നൂറുകോടി മുതല്‍ മുടക്കില്‍ ആശീർവാദ് സിനിമാസ് ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം  മറ്റു രാജ്യങ്ങളോടൊപ്പം ചൈനയില്‍ റിലീസ് ചെയ്യുവാനാണ് തീരുമാനം. കുഞ്ഞാലിമരക്കാറുടെ കടല്‍പോരാട്ടങ്ങളില്‍ ചൈനീസ് അധിനിവേശത്തെയും നേരിടുന്ന ഭാഗം ചിത്രത്തിലുണ്ട്. കടല്‍യുദ്ധങ്ങളെയും,ചരിത്രപോരാട്ടങ്ങളെയും ഇഷ്ടപ്പെടുന്ന ചൈനീസ് പ്രേക്ഷകന്റെ മര്‍മമറിഞ്ഞുള്ള രംഗങ്ങള്‍ സിനിമയുടെ കാതലാണ്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ പലതുകൊണ്ടും നാഴികക്കല്ലാവുന്ന മരക്കാറില്‍ പ്രേക്ഷകര്‍ ഇതുവരെ കാണത്ത അഭിനയ മുഹൂര്‍ത്തങ്ങളാണ് പ്രിയദര്‍ശന്‍ സൃഷ്ടിച്ചിരിക്കുന്നത്.

 

അതേസമയം, സെപ്റ്റംബര്‍ 6 ന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന റിലീസിനൊരുങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ടിഫിക്കറ്റ് ലഭിച്ചു. കേരളത്തില്‍ ഇരുനൂറ്റിയൻപതിലേറെ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ഇട്ടിമാണി ഒരേ സമയത്ത് ഇന്ത്യയിലും വിദേശത്തും റിലീസിനിനെത്തും.

                     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com