ADVERTISEMENT

കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് ശിവകാർത്തികേയൻ. പൊതുവേദികളിൽ പോകുകയാണെങ്കിലും കൂടെ ഭാര്യയെയും മകളെയും കൂട്ടും. തന്നോട് കാണിക്കുന്ന സ്നേഹത്തിന് സർപ്രൈസ് വിഡിയോ ചെയ്ത് താരത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് ഭാര്യ ആർതി.

പുതിയ ചിത്രം നമ്മ വീട്ടു പിളളൈ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഈ സ്നേഹനിമിഷങ്ങൾ അരങ്ങേറിയത്.

 

ആർതിയുടെ വാക്കുകൾ ഇങ്ങനെ: 

SivaKarthikeyan and Wife Aarthi's Romantic Moment | Namma Veettu Pillai Audio Launch

 

ഈ ഉലകത്തിൽ എന്റെ മകൾ ആരാധനയെ എത്രത്തോളം ഇഷ്ടമാണോ അത്രത്തോളം ഇഷ്ടം ശിവയോടും ഉണ്ട്. ഇങ്ങനെയേ എനിക്ക് പറയാൻ അറിയൂ. എവിടെ നിന്നും തുടങ്ങണമെന്ന് എനിക്ക് അറിയില്ല. അത്രയും കാര്യങ്ങൾ ഞങ്ങൾക്കുവേണ്ടി ചെയ്തിട്ടുണ്ട്. എന്നെയും മകളെയും എങ്ങനെ നോക്കുന്നുവോ അതുപോലെ തന്നെയണ് എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അദ്ദേഹം നോക്കുന്നത്. എത്ര ഭർത്താക്കന്മാർ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. എന്റെ അച്ഛന് ലഭിച്ച ഏറ്റവും വലിയ സമ്മാനവും ശിവയായിരിക്കും.

 

ഒരുപാട് വിശേഷങ്ങൾ അങ്ങയോട് പറയാനുണ്ട്. എന്നാൽ ഇതാദ്യമായി വേദിയിൽ വച്ചു ഞാൻ പറയുന്നു, ‘ ഐ ലവ് യു’. എനിക്കൊരു സോറി പറയുവാനുണ്ട്. ശിവയോട് ചോദിക്കാതെ ഈ വിഡിയോ ബൈറ്റ് നൽകിയതിന് സോറി.

 

കുടുംബത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ആളാണ് എന്റെ ഭർത്താവെന്ന് പറയാൻ ഒരു ഉദാഹരണം ഞാൻ പറയാം. ഏതെങ്കിലും സിനിമയുടെ ജോലിക്കായി വിമാനത്താവളത്തിൽ പോകുമ്പോൾ അവിടെ വരെ എന്നെയും മകളെയും കൂട്ടിക്കൊണ്ടുപോകും. കാറിലിരുന്ന് കുട്ടിയുമായി കളിയും ചിരിയുമായിരിക്കും.

 

ഞങ്ങൾക്കുളളിലെ ബന്ധം ഐ ലവ് യുവില്‍ ഒതുങ്ങുന്നതല്ല. ഇതാദ്യമായാണ് ഇവളിൽ നിന്നും ഇങ്ങനെ കേൾക്കുന്നത്. അവളുടെ സന്തോഷത്തിന്റെ അളവ് ആ വാക്കുകളിൽ ഉണ്ടായിരുന്നു. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം സംസാരിക്കും. എന്നാൽ ഐ ലവ് യു വാക്കുകളൊന്നും ഞങ്ങൾക്കിടയിൽ ഇല്ല. എന്നാല്‍ ഈ വേദിയിൽ നിന്നും അത് കേൾക്കുമ്പോൾ ജീവിതത്തിലെ വലിയൊരു നിമിഷമായി തോന്നുന്നു.

 

2007ലായിരുന്നു ആർതിയും ശിവകാർത്തികേയനും വിവാഹിതരാകുന്നത്. ആരാധന എന്നാണ് മകളുടെ പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com