പടത്തിന്റെ പേര് ആട്ടും സൂപ്പ്; കൂടത്തായി കൊലപാതകം സിനിമയായാൽ
Mail This Article
സിനിമയെപോലും െവല്ലുന്ന സംഭവങ്ങളായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകത്തിൽ അരങ്ങേറിയത്. പതിനേഴ് വർഷങ്ങൾക്കിടെ ആറ് മരണങ്ങൾ. ഇതിനിടെ കൊലപാതക കുറ്റത്തിന് ജോളിയും അറസ്റ്റിലായതോടെ കൂടത്തായി ദേശീയശ്രദ്ധ നേടിയ കേസ് ആയി മാറി. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും സജീവമായിരുന്നു. അതിനിടെ സംഭവം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ രംഗത്തെത്തി.
മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തും.
ഇപ്പോഴിതാ, കൂടത്തായി വിഷയം സിനിമയായാൽ അതിൽ ആരൊക്കെ അഭിനയിക്കും എന്ന് വിശദീകരിച്ച് അഹല്യ ഉണ്ണികൃഷ്ണൻ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
അഹല്യയുടെ കുറിപ്പ് വായിക്കാം–
കേരളത്തിലുള്ള എല്ലാവരുടെയും കണ്ണ് ഇപ്പോഴൊരു പ്രമാദമായ കേസിലായത് കൊണ്ട് ഇപ്പോഴുള്ള സിനിമ സ്നേഹികൾ ഒറ്റക്കും കൂട്ടമായും അല്ലാതെയും അത് സിനിമയായാൽ എങ്ങനെ എന്നാവും ചിന്തിച്ചിട്ടുണ്ടാവുക താഴെ ഞാൻ എഴുതി വച്ചിരിക്കുന്നത് പോലെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം.
ഈ സിനിമയിൽ പ്രധാന സൈക്കോ നായികയായി പാർവതിയും , നായികയുടെ ഇപ്പോഴത്തെ മാന്യനായ (സൈക്കോ) ഭർത്താവായി ഫഹദ് ഫാസിലും മുൻ ഭർത്താവായി ടൊവിനോ തോമസും നായികയുടെ ആദ്യ ഭർത്താവിന്റെ അനിയൻ ആയി ആന്റണി വർഗീസും സഹോദരി ആയി നിമിഷ സജയനും , പിന്നെ നായികയുടെ അമ്മായിയപ്പനായി സിദ്ധിഖ് ഇക്കയും അമ്മായി അമ്മയായി ഉർവശിയും നായികയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ ആയി ഗ്രേസിനെയും ,അന്വേഷണ ഉദ്യോഗസ്ഥൻ പൃഥ്വിരാജും.
ടീമിൽ പൃഥ്വിരാജിനെ സഹായിക്കാനായി വരുന്ന പൊലീസ് ഉദ്യോഗസ്ഥരായി ജയസൂര്യ , ഉണ്ണിമുകുന്ദൻ ,നരേൻ , ഡിജിപി ആയി രഞ്ജി പണിക്കർ , പബ്ലിക് പ്രോസിക്യൂട്ടർ ആയി സലിം കുമാറും പ്രതിഭാഗത്തിൽ മുരളി ഗോപിയും. ചാനലിൽ വാർത്ത അവതാരകനായി സാബുമോനും അയൽവാസിയും പ്രധാന സാക്ഷിയുമായി ചെമ്പൻ വിനോദും സ്വർണ പണിക്കാരനായി ഇന്ദ്രൻസേട്ടനും.
ഇങ്ങനെ കാസറ്റ് ചെയ്‌ത് ഒരു ത്രില്ലർ പ്രമേയം മലയാളത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി എടുത്താൽ , പ്രശാന്ത് പിള്ളയുടെ കിടിലം സ്‌കോറും രംഗനാഥ് രവിയുടെ സൗണ്ട് മിക്സിങ്ങും .പടം കിടുക്കും.പടത്തിന്റെ പേര് ആട്ടും സൂപ്പ്.
വാൽകഷ്ണം : ഇതെല്ലാം സ്വപ്നദർശനത്തിൽ കാണുന്ന ഗിരീഷേട്ടൻ: ഈ പെൺകൊച്ച് എന്നെ കൊണ്ട് സ്പോർട്സ് ഷൂ മേടിപ്പിച്ചേ അടങ്ങൂ..
അൻഫു കിച്ചു എന്ന പ്രേക്ഷകന്റെ അഭിപ്രായത്തിൽ ജോളിയാകാൻ കുമ്പളങ്ങയിലെ അമ്മ വേഷം ചെയ്ത ലാലി മരക്കാർ വേണമെന്നാണ്.
അൻഫുവിന്റെ കുറിപ്പ്: ‘കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര സിനിമായാക്കിയാൽ സ്ക്രീൻ പ്രസൻസ് കൊണ്ട് മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒരാൾ വന്ന് നൈസ് ആയിട്ട് ആ ഡാർക്ക് ഷേഡഡ് സൈക്കോ കില്ലറെ അവതരിപ്പിക്കണം...ന്യൂസിൽ ജോളിയുടെ ഫോട്ടോ കണ്ടപ്പോൾ തൊട്ട് മനസ്സിൽ വന്ന മുഖം..ബൈ ദ വേ റിയൽ ജോളിയുടെ ലെവൽ കണ്ടിട്ട് രണ്ടര മണിക്കൂർ സിനിമയിൽ ഒതുങ്ങില്ല ഡൽഹി ക്രൈം സീരീസ് പോലെ ഒരെണ്ണം വരട്ടെ!!!’