ADVERTISEMENT

നിർമാതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഷെയ്ൻ നിഗത്തിനു പിന്തുണയുമായി മേജർ രവി. തന്റെ എല്ലാ പിന്തുണയും ഷെയ്നുണ്ടെന്നും മാനസികമായി വിഷമിക്കരുതെന്നും മേജർ രവി പറഞ്ഞു.

 

‘അന്തരിച്ച അബിയുടെ മകൻ ഷെയ്ൻ നിഗത്തിന്റെ വിഡിയോ കാണാൻ ഇടയായി. ഷെയ്ൻ എന്ന കുട്ടിയെ വേദനിപ്പിക്കുന്നവർ ഒന്നറിഞ്ഞിരിക്കണം അവൻ കഠിനപ്രയത്നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്. കഴിവുള്ള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരെ പിന്തുണയ്ക്കാൻ ആരുമില്ല. മലയാളം ഇൻഡസ്ട്രിക്ക് മോശമായ കാര്യങ്ങൾ ചെയ്യരുത്. ഷെയ്ന് എന്റെ എല്ലാ പിന്തുണയും. എല്ലാം ശരിയാകും. സ്നേഹത്തോടെ മേജർ രവി.’

 

നിർമാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെന്നായിരുന്നു  ഷെയ്ന്‍ നിഗത്തിന്റെ ആരോപണം. ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന ‘വെയിൽ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ ഷെയ്ൻ വ്യക്തമാക്കിയത്. മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫെയ്സ്ബുക് ലൈവിലും ഷെയ്ൻ പറഞ്ഞു. 

അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരിൽ മാത്രം അനുഭവിക്കുന്നതാണിതെന്നും ഷെയ്ൻ പറഞ്ഞു. തനിക്ക് മടുത്തെന്നും ഷെയ്ൻ വിഡിയോയിൽ പറഞ്ഞിരുന്നു.

 

നടൻ ഷെയ്ൻ നിഗമിന്റെ ആരോപണങ്ങൾ തള്ളി നിർമാതാവ് ജോബി ജോർജും രംഗത്തുവന്നിരുന്നു. പുറത്തുവരുന്ന വാർത്തകളൊന്നും ശരിയല്ലെന്നും കഴിഞ്ഞ ആറുദിവസമായി പനി പിടിച്ചു കിടപ്പിലായിരുന്നെന്നും ജോബി വെളിപ്പെടുത്തി.

 

‘സ്നേഹിതരെ കഴിഞ്ഞ ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു.. ഇന്നാണ് ഒന്ന് പുറത്ത് ഇറങ്ങിയത്, നിങ്ങൾ കേൾക്കുന്നത് ഒന്നും ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നു.. ഞാൻ അംഗമായ അസോസിയേഷൻ നാളെ ഒരു തീരുമാനം പറയുന്ന വരെ ഞാൻ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം ആണ്.’–ജോബി ജോർജ് പറഞ്ഞു.

 

കൂടാതെ ഈ വിഷയത്തിൽ ഇന്ന് ഉച്ചയ്ക്ക് എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മളേനവും ജോബി ജോർജ് സംഘടിപ്പിക്കുന്നുണ്ട്. നിര്‍മാതാവിനൊപ്പം വെയിൽ സിനിമയുടെ സംവിധായകനും പ്രധാന  അണിയറപ്രവർത്തകരും പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com