കൈദി; കേരള കലക്‌ഷൻ; 5.26 കോടി
Mail This Article
കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേയ്ക്ക് കുതിക്കുകയാണ് കൈദി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിൽ നിന്നും അഞ്ച് ദിവസം കൊണ്ട് വാരിയത് 18.4 കോടിയാണ്. ഇപ്പോഴിതാ കേരളത്തിലെ കലക്‌ഷൻ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ വിതരണക്കാരായ സ്ട്രെയ്റ്റ് ലൈൻ സിനിമാസ്.
കേരളത്തിൽ സിനിമയുടെ ആദ്യ ആഴ്ചയിലെ ഗ്രോസ് 5.26 കോടിയാണ്. കാർത്തി സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്‌ഷൻ തുക കൂടിയാണിത്. സ്ട്രെയ്റ്റ് ലൈൻ സിനിമാസും ഗ്രേമോങ്ക് പിക്ച്ചേർസും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
മാനഗരം എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ത്രില്ലർ ആണ് കൈദി. നായികയില്ല, ഗാനങ്ങളില്ല, പ്രണയരംഗങ്ങളില്ല എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
രണ്ടരമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ ഭൂരിഭാഗം കഥയും അരങ്ങേറുന്നത് രാത്രിയിലാണ്. തമിഴ്നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബിജോയ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന നരേനും ചിത്രത്തിൽ കൈയ്യടി നേടുന്നു.