ഗോവ മേള; തുടർച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി
Mail This Article
രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ഈമയൗവിലൂടെ പുരസ്കാരം സ്വന്തമാക്കിയിരുന്നു. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് രജത മയൂരത്തിന് ലഭിക്കുക.
ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ലയെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ സ്യു ഷോര്‍ഷിയാണ് മികച്ച നടന്‍. ചിത്രം മാരിഗെല്ല. മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവ് നേടി ചിത്രം: മായ് ഘട്ട്. ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥയായിരുന്നു പ്രമേയം.
മികച്ച ചിത്രത്തിനുളള സുവർണ മയൂരം ബ്ലെയ്സി ഹാരിസൺ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം പാർടിക്കിൾസ് നേടി. മികച്ച നവാഗത സംവിധായർക്കുള്ള പുരസ്കാരം രണ്ടുപേർ സ്വന്തമാക്കി.
അബൗ ലെയ്‌ല സംവിധാനം ചെയ്ത അമിന സിദി-ബൗമെഡിയെനും മോണ്‍സ്‌റ്റേഴ്‌സ് സംവിധാനം ചെയ്ത മാരിയ ഒള്‍ടെന്യുവുമാണ് പുരസ്കാരത്തിന് അർഹരായത്.