ADVERTISEMENT

കാർത്തി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം തമ്പിയുടെ ട്രെയിലർ എത്തി. കുട്ടിക്കാലത്ത് ഒളിച്ചോടിയ മകൻ പതിനഞ്ചു വർഷത്തിനു ശേഷം കുടുംബത്തിൽ തിരിച്ചെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. സസ്പൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീർ അരോറ, രെൺസിൽഡിസിൽവ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ്. പാപനാശത്തിനു ശേഷം ജീത്തു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.

THAMBI OFFICIAL TAMIL TRAILER | KARTHI | JYOTIKA | SATHYARAJ | JEETHU JOSEPH

 

സത്യരാജ്, നിഖില വിമൽ, ഇളവരസ്, ബാല, ആൻസൺ, ഹരീഷ് പേരടി എന്നിവർ മറ്റുതാരങ്ങളാകുന്നു. സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ആർ.ഡി. രാജശേഖർ. കൈതിക്കു ശേഷം കാർത്തി നായകനാകുന്ന ചിത്രം ഡിസംബർ റിലീസ് ആയി തിയറ്ററുകളിലെത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com