പൗരത്വഭേദഗതി നിയമവുമെടുത്ത് നാടുവിടൂ: രോഷം പ്രകടിപ്പിച്ച് വിനീത് ശ്രീനിവാസന്‍
Mail This Article
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്. നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ. പോകുമ്പോള്‍ നിങ്ങളുടെ എല്ലാ ബില്ലുകളും എടുത്തുകൊള്ളൂ, എന്‍ആര്‍സി അടക്കമുള്ളവ.’–വിനീത് കുറിച്ചു.
സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ , പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
മതേതരത്വം, ജനാധിപത്യം, തുല്യത എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നമുക്കു ചെറുക്കേണ്ടതുണ്ട്. എന്തൊക്കെയായാലും നമ്മുടെ പാരമ്പര്യം അഹിംസയാണ്. സമാധാനപരമായി പ്രതിഷേധം നടത്തുക, നല്ലൊരു ഇന്ത്യക്കു വേണ്ടി നിലകൊള്ളുക.’- ദുല്‍ഖർ കുറിച്ചു.
‘വിപ്ലവം നമ്മളില്‍ നിന്നാണ് ആരംഭിക്കുന്നത്’ എന്ന ക്യാപ്ഷനോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം. റൈസ് എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജ് പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രതിഷേധത്തിനിടെ റെന്ന എന്ന വിദ്യാര്‍ത്ഥി പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, അമലാപോള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ചത്.
അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാമി ലൂടെയായിരുന്നു നടന്റെ പ്രതികരണം. ദല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവിനോ പങ്കുവച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി വന്ന പ്രതികരണം നടി പാര്‍വതി തിരുവോത്തിന്റേതായിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.