ADVERTISEMENT

ചേർത്തല ∙ സൂപ്പർ താരം മമ്മൂട്ടി ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്തു. ഇന്നു രാവിലെ ചേർത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണു താരം അംഗമായത്. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരും ഒപ്പമുണ്ടായിരുന്നു.

 

‘‘ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ. വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ, അറിഞ്ഞിരിക്കുന്നതു നല്ലതാണ്. എനിക്കു തോക്ക് ലൈസൻസില്ല. ആലപ്പുഴയിൽ ഇത്ര കാര്യമായി റൈഫിൾ ക്ലബ് നടത്തുമ്പോൾ അതിൽ അംഗമാകുന്നതിൽ സന്തോഷം. സിനിമയിൽ വെടിവയ്പിനു പിന്തുണച്ച രൺജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ട്’’ – മമ്മൂട്ടി പറഞ്ഞു.

 

നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാരിയർ ആണ് ചിത്രത്തിൽ നായിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com