50 കോടി ക്ലബില്‍ അഞ്ചാം പാതിര; സന്തോഷം പങ്കുവച്ച് ചാക്കോച്ചൻ
Mail This Article
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേയ്ക്കു കുതിക്കുകയാണ് അഞ്ചാം പാതിര. ചിത്രം അൻപത് കോടി ക്ലബിൽ ഇടംനേടി എന്നതാണ് ഏറ്റവും പുതിയ വാർത്ത. റിലീസ് ചെയ്ത് അഞ്ച് ആഴ്ച പിന്നിടുമ്പോഴാണ് ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രം അൻപത് കോടി കടന്നവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര ആദ്യദിനം തന്നെ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി സിനിമ മാറിയിരുന്നു. ഇരുവരുടെയും കരിയറിലെ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് അഞ്ചാം പാതിര.
ആഷിക്ക് ഉസ്മാനാണ് നിർമാണം. ചാക്കോച്ചനൊപ്പം ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, സുധീഷ്, ഷാജു തുടങ്ങിയവരും അഞ്ചാം പാതിരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷൈജു ഖാലിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവുമായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത.
സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ മികച്ച ത്രില്ലർ സിനിമകളുടെ കൂട്ടത്തിൽ ഒന്നായി അഞ്ചാം പാതിരായെ ഉൾപ്പെടുത്താം.