ADVERTISEMENT

അറബിക്കടലിന്റെ സിംഹമായിരുന്ന മരക്കാർക്കൊപ്പം അത്യാഡംബര നൗകയിൽ ഒരു കടൽയാത്രയ്ക്കു നിങ്ങൾ തയാറാണോ? ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മനോരമ ഓൺലൈനും ജെയ്ൻ യൂണിവേഴ്സിറ്റിയും ചേർന്നാണ് നെഫർറ്റിറ്റി എന്ന അത്യാഡംബര നൗകയിൽ മോഹൻലാലിനൊപ്പം ഈ സ്വപ്നയാത്ര ഒരുക്കുന്നത്. മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന രസകരമായ മത്സരത്തിൽ മികവു തെളിയിക്കുന്ന വായനക്കാർക്ക് കപ്പൽയാത്രയിൽ പങ്കെടുക്കാം.

 

മത്സരം ഇതാണ്: ‘വെയിലും തണലും കാറ്റും വീതം തന്നു വളര്‍ത്തിയ മണ്ണ് ഉമ്മയെപ്പോലെയാണ്. ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോള്‍ തന്നെ വെട്ടിയിടുന്നവനെയാണ് ആണുങ്ങൾ എന്ന് വിളിക്കുന്നത്’ ... ‌ മരക്കാർ ടീസറിലെ മോഹൻലാലിന്റെ ഈ ഡയലോഗ് നിങ്ങളുടേതായ രീതിയിൽ പുനരവതരിപ്പിച്ച് ടിക് ടോക്ക് വിഡിയോ ചെയ്യുക. 

 

#MarakkarManoramaOnlineContest എന്ന ഹാഷ്ടാഗ് ഒപ്പം ചേർത്ത് ടിക്ടോക്കിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയുടെ ലിങ്ക് 9846061848 എന്ന നമ്പറിലേക്ക് അയച്ചു തരിക. ഏറ്റവും മികച്ച വിഡിയോകൾ തയാറാക്കുന്നവർക്ക് മോഹൻലാലുമൊത്തുള്ള ഇൗ യാത്രയ്ക്ക് അവസരം ലഭിക്കും. 

 

വിശദാംശങ്ങൾക്ക്: www.manoramaonline.com/marakkar

 

വെബ്സൈറ്റിന്റെ ഉദ്ഘാടനം മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് ജനറൽ മാനേജർ ബോബി പോൾ എന്നിവർ ചേർന്നു നിർവഹിച്ചു.

 

ആശീർവാദ് സിനിമാസിന്റെ ബാനറിൽ പ്രിയദർശൻ–മോ‍ഹൻലാൽ കൂട്ടുകെട്ടിലാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ഒരുങ്ങുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com