ADVERTISEMENT

ഒന്നാം വിവാഹവാർഷികം ആഘോഷമാക്കി താരദമ്പതികളായ ആര്യയും സയേഷയും. അടുത്ത സുഹൃത്തുക്കൾക്കൊപ്പം വിദേശത്ത് വച്ചാണ് തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്.

 

കഴിഞ്ഞ വർഷം ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്.

 

ഗജനികാന്ത്, കാപ്പാൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ തങ്ങളുടെ പ്രണയം പുറത്തുവിട്ട താരങ്ങൾ ഫെബ്രുവരി 14ന് വിവാഹിതരാകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. വിവാഹം നടന്നത് 2019 മാർച്ച് 11നായിരുന്നു.

 

ആര്യയും സയേഷയും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമായ ടെഡി റിലീസിനായി ഒരുങ്ങുകയാണ്. ശക്തി സൗന്ദർരാജൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com