ADVERTISEMENT

തന്റെ പുതിയ ചിത്രമായ കപ്പേളയുടെ പ്രചരണാർഥം ലോകപ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെൻ. നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കു വേണ്ടിയാണ് തന്റെ ചിത്രത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം പൊറോട്ടയുമുണ്ടാക്കി നടി ശ്രദ്ധ നേടിയത്. 

 

നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ പ്രശസ്ത ഷോ ആയ മെനു പ്ലീസിൽ ആണ് അന്ന ബെൻ അതിഥിയായി എത്തിയത്. അവതാരകനായ നിഖിലിനൊപ്പം സംസാരിച്ചു തുടങ്ങിയ അന്ന സിനിമയ്ക്കൊപ്പം പാചകത്തിലും കൈ വച്ചു. വെർച്വലായി അവതാരകനെയും പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ച താരം തന്റെ ആദ്യ ശ്രമത്തിൽ വിജയിക്കുകയും ചെയ്തു. 

 

‍പുതിയ സിനിമകളും പാചകവും കൂട്ടിയിണക്കി അവതരിപ്പിക്കുന്ന പരിപാടിയാണ് മെനു പ്ലീസ്. ഇതാദ്യമായാണ് ഇൗ പരിപാടിയിൽ ഒരു മലയാള സിനിമയും നായികയും അവതരിപ്പിക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com