'മലയാളസിനിമയിൽ ഗോഡ്ഫാദർ വേണം, ഇല്ലെങ്കിൽ ഫീൽഡൗട്ടാക്കാൻ നോക്കും'
Mail This Article
സ്വജനപക്ഷപാതവും അധികാരശ്രണിയും മലയാളസിനിമയിൽ ശക്തമാണെന്ന വാദങ്ങൾ നിലനിൽക്കുമ്പോൾ ചർച്ചയായി യുവ നടൻ അക്ഷയ് രാധകൃഷ്ണന്റെ വെളിപ്പെടുത്തൽ. സ്വന്തമായി ഒരു സൗഹൃദവലയങ്ങൾ ഉള്ളവർക്കോ ഗോഡ്ഫാദർ ഉള്ളവർക്കോ മാത്രമാണ് മലയാളസിനിമയിൽ വളരാൻ കഴിയൂ എന്ന് അക്ഷയ് പറയുന്നു.
അക്ഷയ്‌യുടെ വാക്കുകൾ: 'സ്വന്തമായി ഒരു സർക്കിൾ വേണം അല്ലെങ്കിൽ ഗോഡ്ഫാദർ വേണം. ഇത് രണ്ടും ഇല്ലെങ്കിൽ മലയാള സിനിമയിൽ വളരാൻ ബുദ്ധിമുട്ടാണ്. ഒരു കാരണവും ഇല്ലെങ്കിലും ഫീൽഡ് ഔട്ടാക്കാൻ പലരും നോക്കും. കുഴപ്പമില്ല ഞാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും'
ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ പതിനെട്ടാം പടിയിലൂടെയാണ് അക്ഷയ് സിനിമയിൽ എത്തുന്നത്. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചില പ്രശ്നങ്ങളാണ് അക്ഷയ്‌യുടെ ഈ തുറന്നു പറച്ചിലുകൾക്കു പിന്നിൽ എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
താരത്തെ പിന്തുണച്ചു സഹപ്രവത്തകരും രംഗത്തെത്തി. കുറച്ച് ഏറെ ബുദ്ധിമുട്ടിയാലും കുഴപ്പമില്ല, നീ അർഹിക്കുന്നത് നിന്നെ തേടി വരും എന്നുമാണ് ആരാധകരും സുഹൃത്തുക്കളും ഒരേസ്വരത്തിൽ പറയുന്നത്. നെഗറ്റീവ് കമന്റ്സിൽ തളരരുതെന്നും പ്രതീക്ഷ കൈവിടാതെ മുന്നേറണമെന്നും ആരാധകർ കുറിച്ചിരിക്കുന്നു