‘ആക്‌ഷന്‍ ഹീറോ ബിജു’വിലെ താരം; ജീവിക്കാനായി ഉണക്കമീന്‍ കച്ചവടം
Mail This Article
×
ആക്‌ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തില്‍ ‘വയര്‍ലസിലൂ’ടെ പൊലീസിനെ ചുറ്റിച്ച കോബ്രയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ആദ്യസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ലഭിച്ചിട്ടും കോവിഡ്കാലം പാക്കപ്പ് പറഞ്ഞ സിനിമാക്കഥയാണ് കോബ്ര രാജേഷിന്റേത്. ജീവിക്കാന്‍ പുതിയവേഷമണിഞ്ഞ് അദ്ദേഹമിപ്പോള്‍ ആലപ്പുഴയിലെ കടപ്പുറത്തുണ്ട്.
ഓക്കി കാലത്ത് വീട് നിലംപൊത്തിയതോടെ വാടകവീട്ടിലാണ് രാജേഷിന്റെ താമസം. കോവിഡ് കാലം കൂടി ആയതോടെ ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാതെയായി. അങ്ങനെയാണ് ഉണക്കമീൻ കച്ചവടത്തിലേയ്ക്ക് എത്തിയത്. നാടകവും മിമിക്രിയുമൊക്കെയായി വർഷങ്ങളായി കലാരംഗത്ത് ഉള്ളയാളാണ് രാജേഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.