ADVERTISEMENT

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനെ തിയറ്റർ സ്ക്രീനിൽ കണ്ടിട്ട് ഏകദേശം രണ്ട് വർഷമായി. 2018ൽ റിലീസ് ചെയ്ത സീറോയാണ് ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. കൈയ്യിൽ സിനിമകളൊന്നുമില്ലെങ്കിലും ഷാരൂഖിന്റെ മൊഞ്ചൊന്നും അങ്ങനെ പൊയ്പ്പോകൂല! അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് അദ്ദേഹത്തിനു ലഭിക്കുന്ന സ്വീകാര്യത.

 

ദുബായ് രാജ്യാന്ത്ര സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആവേശം കൊള്ളിക്കാൻ ഷാരൂഖ് ഖാൻ എത്തിയപ്പോൾ ടീമിലെ കളിക്കാർ മാത്രമല്ല, കെകെആർ ആരാധകരും ആവേശത്തിലായിരുന്നു. ഗാലറിയിൽ മാസ്കും കൂളിങ് ഗ്ലാസുമണിഞ്ഞ് നിൽക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വൈറലായി കഴിഞ്ഞു.

 

തന്റെ ഐ‌പി‌എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽ‌സിനോട് ഏറ്റുമുട്ടുന്നത് കാണാൻ മുതിർന്ന മകൻ ആര്യനുമായാണ് എസ്‌ആർ‌കെ ദുബായിലെത്തിയത്. പതിവുപോലെ ഇക്കുറിയും സ്റ്റേഡിയത്തിലിരുന്ന് എസ്ആർകെ തന്റെ ടീം അംഗങ്ങളുടെ മനോവീര്യം വർധിപ്പിച്ചു.

 

ബുധനാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാന് കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റുകയായിരുന്നു. 37 റൺസിനാണ് നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com