മകൾക്കൊപ്പം അവധി ആസ്വദിച്ച് ശോഭന; ചിത്രങ്ങൾ
Mail This Article
മകള്‍ അനന്തനാരായണിക്കൊപ്പം അവധി ആസ്വദിക്കുന്ന ശോഭനയുടെ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. കടൽതീരത്ത് മകൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ് ശോഭന. ചിത്രങ്ങൾക്കൊപ്പം ശോഭന കുറിച്ച വാക്കുകളും ശ്രദ്ധനേടുകയാണ്.
‘ഒരു യാത്ര നടത്തി..ഇൻസ്റ്റഗ്രാമിൽ സജീവമായതിൽ സന്തോഷമുണ്ട് … ഞാൻ കമന്റുകൾ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്? മലയാളം ഫോണ്ടിൽ എങ്ങനെ മറുപടി നൽകണമെന്ന് പഠിക്കേണ്ടതുണ്ട്’.-ശോഭന കുറിക്കുന്നു. ശോഭനയ്ക്കായി മലയാളത്തിൽ എഴുതാനുള്ള നിർദേശങ്ങളുമായി ഒട്ടേറെ ആരാധകർ കമന്റുകൾ പങ്കുവച്ചിട്ടുണ്ട്. മാത്രമല്ല, ആരാധകരുടെ ചോദ്യങ്ങൾക്ക് കമന്റുകളിലൂടെ താരം മറുപടിയും നൽകി.
മകളുടെ വിശേഷങ്ങൾ അറിയാനും നിരവധിപേരാണ് ചോദ്യങ്ങളുമായി എത്തിയത്. അനന്തനാരായണി ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും നൃത്തം പഠിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകരുടെ പ്രധാനസംശയങ്ങൾ. മകൾ നാരായണിയെ പൊതുവേദിയിൽ ശോഭന പരിചയപ്പെടുത്തിയിട്ടില്ല.
നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നടിയാണ് ശോഭന. മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരമടക്കം കരസ്ഥമാക്കിയിട്ടുള്ള നടി നൃത്തപരിപാടികളുടെ തിരക്കുകള്‍ കാരണം കുറച്ചുകാലമായി സിനിമയില്‍ അധികം സജീവമല്ല. അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ താരം മലയാളത്തിൽ തിരിച്ചെത്തിയിരുന്നു. എട്ട് വർഷത്തിന് ശേഷമാണ് നടി മലയാള സിനിമയിൽ അഭിനയിക്കുന്നത്.