ADVERTISEMENT

നടൻ ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അർജുന്‍ അശോകനും ഭാര്യ നിഖിതയ്ക്കും പെൺകുഞ്ഞ്. അച്ഛനായ വിവരം അർജുൻ തന്നെയാണ് അറിയിച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖ കുഞ്ഞെത്തിയെന്നാണ് താരം കുറിച്ചത്. ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, സനുഷ സന്തോഷ്, സംയുക്ത മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് അര്‍ജുനും നിഖിതയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

 

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്

 

സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’,‘മന്ദാരം, ഉണ്ട തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വൂൾഫ് എന്ന ചിത്രമാണ് അർജുന്റേതായി ഉടൻ റിലീസിനൊരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com