നായികയും വില്ലനും; തെലുങ്കിൽ തിളങ്ങാൻ ഫഹദും നസ്രിയയും
Mail This Article
മലയാളത്തിലെ തിരക്കുകളിൽ നിന്നും വിട്ട് തെലുങ്കിലേയ്ക്ക് ചേക്കേറുകയാണ് താരദമ്പതികളായ നസ്രിയയും ഫഹദും. രണ്ട് പേരുടെയും െതലുങ്ക് അരങ്ങേറ്റം. ഒരാൾ നായികയും മറ്റേയാൾ വില്ലനും. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തില്‍ നാനിയുടെ നായികയായി നസ്രിയയും പുഷ്പയിൽ അല്ലു അർജുന്റെ വില്ലനായി ഫഹദും എത്തുന്നു.
ഇരു ചിത്രങ്ങളിലും രണ്ടുപേരുടെയും ഷൂട്ടിങ് ഷെഡ്യൂളുകൾ ഒരേസമയത്ത് ക്രമീകരിച്ചാണ് ഇവർ ഷൂട്ടിന് ജോയിൻ ചെയ്തത്. മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. വിവാഹശേഷം നടി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്‌ഷന്‍ ത്രില്ലറാണ് പുഷ്പ. ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുക. ചില ഷെഡ്യൂളുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിനിമയുടെ ടീസറും കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തിരുന്നു.