ADVERTISEMENT

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ യുവതാരം ദീപക് പറമ്പോല്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം ദ് ലാസ്റ്റ് ടു ഡെയ്സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മെയ് 27നാണ് ചിത്രം നീസ്ട്രീം വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്. നീസ്ട്രീം ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 

 

സംവിധാനം സന്തോഷ് ലക്ഷ്മണ്‍ നിര്‍വഹിച്ചിരിക്കുന്നു. ദീപക് പറമ്പോല്‍, അതിഥി രവി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മേജര്‍ രവി ,നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

സംതിങ് അണ്‍ ഒഫിഷ്യല്‍ എന്ന ടാഗ് ലൈനോടു കൂടിയാണ് 'ദി ലാസ്റ്റ് ടു ഡെയ്‌സ്' എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അരുണ്‍ രാജും സെജോ ജോണും ചേര്‍ന്നാണ് സംഗീതം നിര്‍വഹിക്കുന്നത്. സന്തോഷ് ലക്ഷ്മണും നവനീത് രഘുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനയന്‍ എംജെയാണ് എഡിറ്റര്‍. ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് സുരേഷ് നാരായണാണ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നിമേഷ് താനൂരാണ് ചിത്രത്തിന്റെ ആര്‍ട്ട് കൈകാര്യം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com