ADVERTISEMENT

ഫയർവുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമിക്കുന്ന 'മൂണ്‍ വാക്ക്' എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധനേടുന്നു. എ. കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, കേരളത്തിലെ ‘മൈക്കിൾ ജാക്സൻ’മാരുടെ കഥയാണ് പറയുന്നത്. 134 പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

 

എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. 

 

എഡിറ്റര്‍- കിരണ്‍ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- സാബു മോഹന്‍, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യകല-ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ആര്‍. ഉണ്ണി.

 

അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് വാസുദേവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സുമേഷ് എസ്. ജെ., നന്ദു കുമാര്‍, നൃത്തം- ശ്രീജിത്ത്, ആക്‌ഷന്‍: മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍- സുഹെെല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com