‘കുറച്ചെങ്കിലും നാണം ഉണ്ടോ?’; അശ്ലീല കമന്റിന് മറുപടിയുമായി സാനിയ അയ്യപ്പൻ
Mail This Article
വസ്ത്രധാരണത്തിന്റെ പേരില്‍ നടി സാനിയ അയ്യപ്പന് പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുണ്ട്. സദാചാര ആങ്ങളമാര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയും നടി നല്‍കാറുണ്ട്. സമൂഹമാധ്യമത്തിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ.
ബിക്കിനി ലുക്കിലുള്ള നടിയുടെ വിഡിയോയുടെ താഴെയാണ് മോശം കമന്റുമായി യുവാവ് എത്തിയത്. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഹരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഹോട്ട് ലുക്കിലുള്ള സാനിയയെ വിഡിയോയില്‍ കാണാം.
‘കുറച്ചെങ്കിലും നാണം ഉണ്ടോ, നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല.’–ഇങ്ങനെയായിരുന്നു വിമർശനം.
ഇതിനു മറുപടിയുമായി സാനിയയും എത്തി. ”അയ്യോ നാണം എന്താ ചേട്ടാ” എന്നായിരുന്നു സാനിയയുടെ മറുപടി. താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും കമന്റുകള്‍ എത്തുന്നുണ്ട്.
അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.