ADVERTISEMENT

നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ഏജന്റ് ടീസർ ജൂലൈ 15നെത്തും. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിലെത്തും.

 

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റസൂൽ എല്ലൂർ. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. എഡിറ്റിങ് നവീൻ നൂലി

 

സാക്ഷി വിദ്യയാണ് നായിക. എകെ എന്റർടെയ്ൻമെന്റ്സും സുരേന്ദർ സിനിമയും ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com