ADVERTISEMENT

ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഡിയർ വാപ്പി എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു തുന്നൽക്കാരനായി എത്തുന്ന ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രമാകുന്നു. നിരഞ്ജ് മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ, ജഗദീഷ്, അപ്പുണ്ണി ശശി, നിർമൽ പാലാഴി, ഉണ്ണി രാജ, സുനിൽ സുഗദ, ചെമ്പിൽ അശോകൻ, സാവിത്രി ശ്രീധരൻ, ബാലൻ പാറക്കൽ, നീന കുറുപ്പ്, അബ്രഹാം, ര‍ഞ്ജിത് ശേഖർ, രാകേഷ്, ജയകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

ലിജോ പോൾ ചിത്രസംയോജനവും, എം.ആർ. രാജാകൃഷ്ണൻ ശബ്ദ മിശ്രണവും, അജയ് മങ്ങാട് കലാസംവിധാനവും, റഷീദ് അഹമ്മദ്‌ ചമയവും, ഷിജിൻ പി രാജ് നിശ്ചലഛായാഗ്രഹണവും നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്‌ഷൻ മാനേജർ നജീർ നാസിം, സ്റ്റിൽസ് രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ ഡുഡു ദേവസി, സക്കീർ ഹുസൈൻ, അസിസ്റ്റൻ്റ് ഡയറക്ടേഴ്‌സ് സുഖിൽ സാൻ, ശിവ രുദ്രൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്.

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com