കെജിഎഫ് നിർമാതാക്കളുടെ ചിത്രത്തിൽ ഫഹദും അപർണയും
Mail This Article
×
കെജിഎഫ് സിനിമയുടെ സൃഷ്ടാക്കളായ ഹൊംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്നു. ധൂമം എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസിനെത്തും. യുടേൺ, ലൂസിയ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ പവൻ കുമാർ ആണ് സംവിധാനം.
ഛായാഗ്രഹണം പ്രീത ജയരാമൻ. സംഗീതം പൂർണചന്ദ്ര തേജസ്വി. പ്രൊഡക്‌ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ടൈസൺ എന്നൊരു ചിത്രവും ഹൊംബാലെ ഫിലിംസ് ഈ വർഷം പ്രഖ്യാപിച്ചിരുന്നു. തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാൻ എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാകും ടൈസൺ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.