ADVERTISEMENT

നടൻ അർജുൻ ദാസിനൊപ്പമുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം ഗോസിപ്പുകോളങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലും വാർത്തകൾ വന്നു. പ്രചരിക്കുന്ന ഗോസിപ്പുകളിൽ യാതൊരു സത്യവുമില്ലെന്നും അർജുൻ ദാസ് നിങ്ങളുടേത് മാത്രമാണെന്നും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചു. ഒരുമിച്ച് കാണാനിടയായപ്പോള്‍ ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തതാണ്. തങ്ങള്‍ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഐശ്വര്യ പറഞ്ഞു.

 

‘‘എന്റെ തൊട്ടു മുൻപത്തെ പോസ്റ്റിനെക്കുറിച്ച്. അത് ഈ രീതിയിൽ എത്തിച്ചേരുമെന്ന് കരുതിയില്ല. ഞങ്ങൾ കണ്ടുമുട്ടി. ഒരു ചിത്രം പകർത്തി. മറ്റൊന്നുമില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. ഇന്നലെ മുതലേ എനിക്ക് സന്ദേശമയയ്ക്കുന്ന അർജുൻ ദാസ് ആരാധകരോട്, അദ്ദേഹം  നിങ്ങളുടേത് മാത്രമാണ്.’’– ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

 

പുത്തം പുതു കാലൈ വിടിയാത എന്ന തമിഴ് ആന്തോളജിയിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകൾ ഉണ്ടായിരുന്ന സീരിസിൽ ലോണേഴ്സ് എന്ന കഥയിലാണ് അർജുൻ എത്തിയത്. നിഴൽ തരും ഇദം എന്ന കഥയിലായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായെത്തിയത്. അതേസമയം കിങ് ഓഫ് കൊത്ത, ക്രിസ്റ്റഫർ, പൊന്നിയിൻ സെൽവൻ2 എന്നീ സിനിമകളാണ് ഐശ്വരയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. കൈതിയിലെ അൻപ് എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ ശ്രദ്ധിക്കപ്പെട്ടത്. മാസ്റ്ററിലും മികച്ച വേഷമായിരുന്നു താരത്തിന്റേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com