‘ജയറാമേ...’; ആള്‍ക്കൂട്ടത്തില്‍ നിന്നും പയ്യന്റെ വിളി; ജയറാമിന്റെ പ്രതികരണം
Mail This Article
×
എല്ലാവരോടും ചിരിച്ച്, നമസ്കാരം പറഞ്ഞ്, നിറഞ്ഞ സന്തോഷത്തില്‍ ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നുവരികയാണ് ജയറാം. അപ്പോഴാണ് ആ വിളി എത്തിയത്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നും ഒരു ചെറിയ പയ്യന്റെ വിളി. ‘ജയറാമേ...’ ഇത്ര ജനക്കൂട്ടത്തിന് ഇടയില്‍ പേരെടുത്ത് വിളിക്കാനുള്ള ധൈര്യമുള്ള ആ കുഞ്ഞ് ആരാധകനെ നന്നായി ശ്രദ്ധിച്ച് തമാശയോടെ തന്നെ ആ വിളിയെ ജയറാം നെഞ്ചിലേറ്റി. വിഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ൈവറലാണ്.
ജയറാം ലൈവ് എന്ന ഫാൻസ് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുട്ടിയോടുള്ള ജയറാമിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്നെ പേരെടുത്തുവിളിച്ച കുട്ടിയോട് എത്ര സുന്ദരമായാണ് ജയറാം പ്രതികരിച്ചത് എന്ന രീതിയിലാണ് വരുന്ന ഭൂരിഭാഗം പ്രതികരണങ്ങളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.