ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഉടൽ’. 2022 മെയ് 20ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്  മികച്ച പ്രേക്ഷക പ്രതികരണവും ലഭിച്ചു. ചിത്രം പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടിട്ടും ഒടിടി റിലീസ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ധ്യാൻ ശ്രീനിവാസൻ. സംവിധായകനാണ് ഇക്കാര്യങ്ങള്‍ അറിയാവുന്നതെന്നും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള പദ്ധതികൾ കൊണ്ടാകും ഒടിടിയിൽ റിലീസ് ചെയ്യാത്തതെന്നും ധ്യാന്‍ വ്യക്തമാക്കി. ‘ഉടൽ’ എന്ന് ഒടിടിയിൽ വരുമെന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

 

‘‘സിനിമയുടെ ഡയറക്‌ഷൻ, പ്രൊഡക്‌ഷൻ ഫീൽഡിൽ ഉള്ളവർക്കെ അതറിയൂ. അവരോട് തന്നെ ഇത് ചോദിക്കേണ്ടി വരും. ഉടൽ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള പ്ലാനുകൾ അവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തൽക്കാലം ഒടിടിയിൽ ഇറക്കണ്ട എന്ന തീരുമാനത്തിൽ എത്തിയതെന്നാണ് എന്നോട് സംവിധായകൻ പറഞ്ഞത്. അതുതന്നെയാണെന്നാണ് ഞാനും വിശ്വസിക്കുന്നത്. കൂടുതൽ കാര്യങ്ങളെ പറ്റി അറിയില്ല.’’–ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

 

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഉടലിന്റെ രചനയും സംവിധാനവും നിർവഹിച്ചത് രതീഷ് രഘുനന്ദൻ ആണ്. ചിത്രത്തിന്റെ സഹ നിർമാതാക്കൾ വി.സി. പ്രവീണും ബൈജു ഗോപാലനുമാണ്.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com