ADVERTISEMENT

ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. തന്റെ സ്വകാര്യജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരവസരം ഒരുക്കുകയാണ് താരം ഈ ഇൻസ്റ്റാഗ്രാം റീലിലൂടെ. ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @instagram-ലൂടെയാണ് അല്ലു അർജുൻ എത്തുന്നത്. 

 

തന്റെ വീടും ഓഫിസും കാറുമൊക്കെ അല്ലു ഈ വിഡിയോയിലൂടെ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നു. സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്‍ജുന്‍ മാറുന്ന കാഴ്ചയും വിഡിയോയുടെ പ്രത്യേകതയാണ്. രാമോജി റാവു ഫിലിം സെറ്റിയിൽ ചിത്രീകരണം പുരോഗമിക്കുന്ന പുഷ്പ 2വിന്റെ സെറ്റും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദ റൂള്‍ അടുത്ത വർഷം റിലീസിനെത്തും. മലയാളി താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്.  രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും  അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പിആര്‍ഒ: ആതിരാ ദില്‍ജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com