ADVERTISEMENT

ആർഡിഎക്സ് സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവച്ച് ഷെയ്ൻ നിഗവും കുടുംബവും. ഉമ്മ സുനില, സഹോദരിമാരായ അഹന, അലീന എന്നിവരോടൊപ്പമാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയുടെ വിജയം പങ്കിടാൻ ഷെയ്ൻ എത്തിയത്. തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

ഓണം റിലീസായി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തിയ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

 

അൻപറിവിന്റെ നേതൃത്വത്തിലുള്ള ആക്‌ഷൻ കൊറിയോഗ്രഫിയായിരുന്നു സിനിമയുടെ മറ്റൊരാകർഷണം. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസി, മാലാ പാർവതി, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.

 

സംഗീതം സാം സി.എസ്. ഛായാഗ്രഹണം അലക്സ് ജെ. പുളിക്കൽ. എഡിറ്റിങ് ചമൻ ചാക്കോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com