പിറന്നാള്‍ ദിനത്തിൽ മുടി മുറിച്ച്, പുതിയ സ്റ്റൈലിൽ അഹാന കൃഷ്ണ; വിഡിയോ
Mail This Article
28ാം പിറന്നാൾ ദിനത്തിൽ പുതിയ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് അഹാന കൃഷ്ണ. നീണ്ടു ഇടതൂർന്ന മുടി മുറിച്ച് പുതിയ ഹെയർ സ്റ്റൈലിൽ ആണ് ഇക്കുറി അഹാന പിറന്നാൾ സർപ്രൈസുമായി എത്തിയത്. ‘‘എന്റെ പിറന്നാൾ ആയതിനാൽ ഒരു സർപ്രൈസ്. ഞാൻ എന്റെ മുടിയുടെ നീളം കുറച്ചു വെട്ടി. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ.’’ അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അഹാന നീണ്ട മുടി വെട്ടിക്കളഞ്ഞതിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ഈ ലുക്ക് ഇഷ്ടമായെങ്കിലും അഹാനയുടെ നീളമുള്ള മനോഹരമായ മുടി ഇഷ്ടമായിരുന്നു എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ഇപ്രാവശ്യം കേക്ക് കട്ട് ചെയ്യുന്നതിന് പകരം മുടി ആണോ കട്ട് ചെയ്തത് എന്ന് ഒരാൾ ചോദിച്ചിട്ടുണ്ട്. മുടി വെട്ടിക്കളഞ്ഞതിന് നീ ഒരിക്കൽ പശ്ചാത്തപിക്കും എന്നൊരാൾ കമന്റ് ചെയ്തപ്പോൾ എന്റെ അമ്മയും അങ്ങനെ എന്നോട് പറഞ്ഞു എന്ന് അഹാന കുറിച്ചു.
അനുപമ പരമേശ്വരൻ, ശ്രദ്ധ ശ്രീനാഥ്, റിമ കല്ലിങ്കൽ, മിയ, സാനിയ ഇയ്യപ്പൻ, നൂറിൻ ഷെരീഫ്, അഞ്ജു കുര്യൻ, രജിഷ വിജയൻ തുടങ്ങി നിരവധി താരങ്ങളും അഹാനയുടെ പുതിയ ലുക്കിനെ അഭിനന്ദിച്ചെത്തി.
‘അടി’ എന്ന ചിത്രമാണ് അഹാനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിൽ ഇതിനിടെ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നാൻസി റാണിയാണ് നടിയുടെ പുതിയ റിലീസ്.