വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും; ‘ഫാമിലി സ്റ്റാർ’ ടീസർ
Mail This Article
വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ സിനിമ ‘ഫാമിലി സ്റ്റാർ’ ടീസർ എത്തി. ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രമൊരുക്കിയ പരശുറാം പെറ്റ്‌ലയും ദേവരകൊണ്ടയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മൃണാൽ താക്കൂർ ആണ് നായികയായി എത്തുന്നത്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.
വിജയ് ദേവരകൊണ്ട ആദ്യമായി നിർമാതാക്കളായ ദിൽ രാജുവും ശിരീഷുമായി കൈകോർക്കുന്ന ചിത്രം വൻ ബജറ്റിലാണ് നിർമിക്കുന്നത്. കെ.യു. മോഹനൻ ഛായാഗ്രാഹനാകുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ് നിർവഹിക്കുന്നത്. കലാസംവിധാനം: എ.എസ്. പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ. വെങ്കിടേഷ്, പിആർഒ: പി. ശിവപ്രസാദ്, മാർക്കറ്റിങ്: ട്രെൻഡി ടോളി (ദിലീപ്–തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.