‘കാട്ടാനശല്യത്തിനു കാരണം അമമുള ! കടുവകൾക്ക് വേണ്ടത് ‘ട്രാൻസ്ഫർ’ ; അത് കാട്ടിൽ റേഷൻ കട തുടങ്ങുന്നതു പോലെ ’

Mail This Article
‘സഹികെട്ടാണ് അമേരിക്ക യെല്ലോസ്റ്റോൺ പാർക്കിൽ കാട്ടുപോത്തുകളെ വേട്ടയാടാൻ ലൈസൻസ് കൊടുത്തത്. വന്യജീവി ശല്യം നിയന്ത്രിക്കാൻ അതും ഒരു പോംവഴിയാണ്’ അലക്സ് ഒഴുകയിൽ ഇങ്ങനെ പറയുമ്പോൾ പലരും പുരികം ചുളിയ്ക്കും. പശ്ചിമഘട്ടം നശിപ്പിക്കുന്നതു മലയോര കർഷകർ മാത്രമാണോ എന്ന് അലക്സ് ചോദിക്കുമ്പോൾ പുരികം ചുളിക്കുന്നവർക്ക് ഉത്തരമില്ല. പശ്ചിമ ഘട്ടത്തിലെ പാറ പൊട്ടിച്ച് കെട്ടിടങ്ങൾ നിർമിക്കുന്നത് നഗരത്തിലല്ലേ എന്ന അടുത്ത ചോദ്യം പലർക്കും അലസോരമുണ്ടാക്കാം. മലയോര കർഷകരുടെ സംഘടനയാണ് കിഫ. സഹികെട്ടാണ് ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ’ എന്ന കിഫ പ്രവർത്തനം തുടങ്ങിയത്. ഓരോ ദിവസവും വന്യജീവി ആക്രമണത്തിന് മലയോര ജനത ഇരയാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. മനുഷ്യനന്മയ്ക്കായി നടപ്പാക്കിയ വനം വന്യജീവി സംരക്ഷണം മനുഷ്യനു ഭീഷണിയാകുന്ന നാട്ടിൽ ഭരണകൂടത്തിന് ആരോടാണ് പ്രഥമ ഉത്തരവാദിത്തമെന്നു കിഫ ചോദ്യമുയർത്തുന്നു. പൗരന്റെ നിലനിൽപിനും പുരോഗതിക്കും ഭീഷണിയാകുന്ന വിധത്തിൽ വന നിയമങ്ങൾക്കു രൂപം കൊടുത്ത ജനപ്രതിനിധികൾക്ക് ഉത്തരം മുട്ടുമ്പോൾ ശാശ്വത പരിഹാരം എങ്ങനെയെന്ന ചോദ്യം ബാക്കിയാവുകയാണ്. മനുഷ്യനെ പരിഗണിക്കാത്ത വനം നിയമങ്ങളുടെ ഒന്നാമത്തെ ഇര കൃഷിക്കാരായിരുന്നു. അവർക്കുവേണ്ടി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ