ADVERTISEMENT

നിരവധി സിനിമകളിൽ ഒരുമിച്ചു അഭിനയിക്കുകയും സഹോദരനെപ്പോലെ സ്നേഹബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്ന കലാഭവൻ ഹനീഫെന്നു ദിലീപ്. പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ കലാഭവൻ ഹനീഫിനു വിട പറഞ്ഞു ദിലീപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കലാഭവൻ ഹനീഫ് വിടപറഞ്ഞത്. 32  വർഷമായി കലാരംഗത്തു പ്രവർത്തിച്ചു. 81 ൽ ആണ് കലാഭവനിൽ എത്തുന്നത് .  കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധിക്കപ്പെട്ട ഹനീഫ് ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.  മധു, പ്രേം നസീർ, സത്യൻ, ആലുമ്മൂടൻ, മുത്തയ്യ, രാഘവൻ തുടങ്ങിയ നടന്മാരെ അനുകരിച്ചാണ് തുടക്കം.

ചെപ്പ് കിലുക്കണ ചങ്ങാതിയുടെ അഭിനയരംഗത്തെത്തി.  ദൃശ്യം, ഉസ്താദ് ഹോട്ടൽ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി 210 ഓളം സിനിമകളിൽ അഭിനയിച്ചു. ‘ഗരുഡൻ’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com