ADVERTISEMENT

നടൻ സൈജു കുറുപ്പ് നിർമാണ രംഗത്തേക്കു പ്രവേശിക്കുന്ന ഭരതനാട്യം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ, സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം.കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിധ്യമുള്ള ഒരു യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചാണ് കഥാപുരോഗതി.

saiju-3

സൈജു കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം), ശ്രുതി സുരേഷ് (പാലത്തു ജാൻവർ ഫെയിം) എന്നിവരും പ്രധാന വേഷമണിയുന്നു.

മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു. ബബിലൂ അജു ഛായഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്ങ് ഷഫീഖ് വി.ബി. കലാസംവിധാനം ബാബു പിള്ള. നിർമാണ നിർവഹണം ജിതേഷ് അഞ്ചുമന. മാർച്ച് പത്തിന് ചിത്രീകരണമാരംഭിക്കുന്ന സിനിമ മാള, അന്നമനട, ഭാഗങ്ങളിലായി പൂർത്തിയാകും. പിആര്‍ഓ വാഴൂർ ജോസ്.

English Summary:

Saiju Kurup ventures into production with Bharathanatyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com