ശീർഷാസനം ചെയ്ത് അമ്പരപ്പിച്ച് കീർത്തി സുരേഷ്; വിഡിയോ
Mail This Article
മിനിറ്റുകളോളം ശീർഷാസനം ചെയ്യുന്ന നടി കീർത്തി സുരേഷിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒരു ഫാംഹൗസിൽ ശീർഷാസനത്തിൽ നിൽക്കുന്ന വിഡിയോ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ലോകം തലകീഴായി നിരീക്ഷിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് കീർത്തി വിഡിയോ പങ്കുവച്ചത്. കീര്‍ത്തിയുടെ സമീപം താരത്തിന്റെ പെറ്റ് ഡോഗിനെയും കാണാം.
‘‘ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരമാണ്. മനസ്സമാധാനം. ഇത് ചെയ്യാൻ എന്നെ സഹായിച്ച ടാർസൻ ബോയ്ക്കും ചുറ്റിനടന്ന് എന്റെ തല കറങ്ങുന്നത് ഉറപ്പാക്കിയതിന് ജ്യോതിക്കും ഇത് ഏറെ ആസ്വാദ്യമാക്കിയതിന് നൈക്കിക്കും നന്ദി. ഈ മനോഹരമായ റിസോർട്ടിൽ താമസിക്കാനും വിശ്രമിക്കാനും വർക്ക്ഔട്ട് ചെയ്യാനും അവസരം ഒരുക്കിയതിന് കളപ്പുര ഫാംഹൗസിനോട് നന്ദിയുണ്ട്.’’ കീർത്തി സുരേഷ് കുറിച്ചു.
സിനിമയിലെത്തിയ ആദ്യ കാലങ്ങളിൽ ബോഡി ഷേയ്‌മിങ്ങിനു നിരന്തരമായി വിധേയയാക്കപ്പെട്ടിരുന്ന താരമാണ് കീർത്തി സുരേഷ്. എന്നാല്‍ പിന്നീട് കൃത്യമായ വ്യായാമവും ഡയറ്റും ചെയ്ത് തന്നെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായാണ് കീർത്തി എത്തി. ഇപ്പോള്‍ ഫിറ്റ്‌നസ്സ്ന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും തയാറല്ല താരം. കൃത്യമായി ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട്, യോഗ എന്നിവ മുടങ്ങാതെ പരിശീലിക്കുന്നുണ്ട്.
തമിഴ്–തെലുങ്ക് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ കീർത്തി ഇപ്പോള്‍ ബോളിവുഡിലും സജീവമാവുകയാണ്. ബോളിവുഡില്‍ വരുണ്‍ ധവാനൊപ്പം എത്തുന്ന ബേബി ജോണ്‍ റിലീസിനൊരുങ്ങുകയാണ്. രഘുത്താത്ത, റിവോള്‍വര്‍ റീത്ത എന്നിങ്ങനെയുള്ള തമിഴ് സിനിമകളിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.