ADVERTISEMENT

പ്രേക്ഷകരുടെ ഇഷ്ടജോഡികളായ നയൻതായ്ക്കും വിഘ്‌നേഷ് ശിവനും വിവാഹ വാർഷിക ആശംസയുമായി നടി മഞ്ജു വാരിയർ. വിവാഹ വാർഷിക ആശംസകളോടൊപ്പം 'എപ്പോഴും സന്തോഷമായിരിക്കണം' എന്നും മഞ്ജു കുറിച്ചു. നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനുമൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജുവിന്റെ ആശംസാ കുറിപ്പ്. 

nayanthara-manju-warrier

"പ്രിയപ്പെട്ട നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും വിവാഹ വാർഷിക ആശംസകൾ. എപ്പോഴും സന്തോഷമായിരിക്കുക. എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ," എന്നാണ് മഞ്ജു വാരിയർ സമൂഹമാധ്യമത്തിൽ കുറിച്ചത്.

nayanthara-vignesh-hong-kong-pictures

നടി നയൻതാരയും തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവനും 2022 ജൂണിൽ ചെന്നൈയിൽ വച്ചാണ് വിവാഹിതരായത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, രജിനികാന്ത്, ഷാരൂഖ് ഖാൻ, മണിരത്നം തുടങ്ങിയ പ്രമുഖർ നയൻ-വിഘ്നേശ് വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ ഉയിർ, ഉലകം എന്നീ   ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി.

English Summary:

Manju Warrier wishes celebrity couple Nayanthara and Vignesh Shivan a happy wedding anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com