ADVERTISEMENT

ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവന്റെ സഹോദരൻ രഞ്ജിത്ത് വാസുദേവ് അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യം. വികാരനിർഭരമായ ഒരു കുറിപ്പോടെയാണ് സഹോദരന്റെ മരണ വിവരം സുജിത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘സഹോദര ബന്ധത്തിന്റെ അവസാനം. നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു നീ. അമ്മയും അച്ഛനും സന്തോഷത്തോടെ ഇരിക്കാൻ കാരണം തന്നെ നീ ആയിരുന്നു. ഇന്നലെ വരെ അവരെ ഓർത്ത് ഞാൻ വിഷമിച്ചിരുന്നില്ല. ഇപ്പോൾ മുതൽ ഞാൻ ആകെ വിഷമത്തിലാണ്. ഇനി എങ്ങനെ അവരെ സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും നോക്കും, സത്യത്തിൽ എനിക്ക് അവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. 

കാരണം അവരുടെ ലോകത്തിലെ സന്തോഷം നീ ആയിരുന്നു. ഇനി ഇതൊക്കെ പഠിച്ചു തുടങ്ങണം. എനിക്ക് അവരെ എത്രത്തോളം തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ നിനക്കു വാക്കു തരുന്നു. അവരെ സന്തോഷിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.’–സുജിത് വാസുദേവന്റെ വാക്കുകൾ.

ദുബായിൽ ബിസിനസ് നടത്തുകയായിരുന്നു രഞ്ജിത്ത് വാസുദേവ്. മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നു. 

English Summary:

Cinematographer Sujith Vasudev's Brother Sajith Vasudev Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com