ADVERTISEMENT

'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. 

നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ജഗദീഷ്,  നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്,  എന്നിവരാണ് മറ്റ് താരങ്ങൾ.

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ ചിത്രത്തിലെ അതിമനോഹരം..എന്ന ഗാനം സോഷ്യൽ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വാഴയിലെ മറ്റ് ഗാനങ്ങൾ ഉടൻ തന്നെ പുറത്തിറങ്ങും. പാർവതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്സ് റേഡിയൻറ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാർ എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്.

നീരജ് മാധവിന്റെ 'ഗൗതമൻ്റെ രഥം' എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത  'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'. ആഗസ്റ്റ് പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ

ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിർവ്വഹിക്കുന്നു. ചിത്രസംയോജനം- കണ്ണൻ മോഹൻ, മ്യൂസിക് സൂപ്പർ വിഷൻ- അങ്കിത്  മേനോൻ, കലാസംവിധാനം- ബാബു പിള്ള, ചീഫ് അസോസിയേറ്റ്- ശ്രീലാൽ, മേക്കപ്പ്- സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം- അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ-അനൂപ് രാജ്, സവിൻ, സൗണ്ട് ഡിസൈൻ- അരുൺ എസ് മണി, സൗണ്ട് മിക്സിംങ്- വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ- കലൈ കിങ്സൺ, ഡിജിറ്റൽ പി ആർ ഒ-വിപിൻ കുമാർ, ഡിഐ- ജോയ്നർ തോമസ്, സ്റ്റിൽസ്-അമൽ ജെയിംസ്, ടൈറ്റിൽ ഡിസൈൻ- സാർക്കാസനം, ഡിസൈൻ-യെല്ലോ ടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com