ADVERTISEMENT

സൂപ്പർ താരം സൂര്യയുടെ നാൽപ്പത്തഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എൽകെജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എൽ.കെ.ബാലാജിയാണ് സൂര്യ ചിത്രത്തിന്റെ സംവിധാനം. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് നിർമാണം നിർവഹിക്കുന്നത്. 

ജോക്കർ, അരുവി, തീരൻ അധികാരം ഒൻട്ര്, കൈതി, സുൽത്താൻ, ഒകെ ഒകാ ജീവിതം, ഫർഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വലിയ മുതൽ മുടക്കിലാണ് ഈ സൂര്യ ചിത്രം ഒരുക്കുന്നത്. മൂക്കുത്തി അമ്മൻ, വീട്ടിലെ വിശേഷങ്ങൾ തുടങ്ങിയ തമാശ നിറഞ്ഞതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർജെ ബാലാജിയാണ് ഈ ഗംഭീര ആക്‌ഷൻ സാഹസിക ചിത്രം സംവിധാനം ചെയ്യുന്നത്.

ആർ.ജെ. ബാലാജിയുടേതാണ് തിരക്കഥയും. എ.ആർ.റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 

2024 നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കും. 2025ൽ ചിത്രം തിയറ്ററുകളിലെത്തും. പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

English Summary:

Suriya 45 helmed by RJ Balaji to go on floors in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com