ADVERTISEMENT

അനാർക്കലി മരിക്കാറിന്റെ വർക്കൗട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജിം ട്രെയിനർക്കൊപ്പം ജിമ്മിൽ പരിശീലനം നടത്തുന്ന അനാർക്കലിയെ ചിത്രങ്ങളിൽ കാണാം.

‘സ്ട്രോങ് നോട്ട് സ്കിന്നി’ എന്നാണ് ഹാഷ്ടാഗ്. നടിയുടെ വർക്കൗട്ടിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഏത് സിനിമയ്ക്കു വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ സംശയം.

anarkali-marikkar2

2016ൽ ‘ആനന്ദം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാർക്കലി മരിക്കാർ. ഗോകുൽ സുരേഷ് നായകനായെത്തിയ ‘ഗഗനചാരി’യാണ് അനാർക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.

അനാർക്കലിയുടെ അമ്മ ലാലിയും സഹോദരി ലക്ഷ്മിയും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. കുമ്പളങ്ങി നൈറ്റ്സ് സിനിമയിൽ സൗബിന്‍, ഷെയ്ൻ, ശ്രീനാഥ് ഭാസി എന്നിവരുടെ അമ്മ വേഷത്തിൽ അഭിനയിച്ചത് ലാലിയായിരുന്നു.

English Summary:

Going Viral! Anarkali's Intense Workout Pics Have Fans Motivated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com