ADVERTISEMENT

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല ' നവംബർ പതിനഞ്ചിനു തീയേറ്ററുകളിൽ എത്തും. മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും അപർണ്ണ ദാസും പ്രധാന വേഷങ്ങളിൽ എത്തുന്നു. മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്.

കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത ഏറെനാളുകൾക്കുശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട്.

സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. ലൈൻ പ്രൊഡ്യൂസഴ്സ്- ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ബിനു ജി നായർ,  ഡിസൈൻ - ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്- ലെബിസൺ ഗോപി, ടീസർ കട്ട്- അനന്ദു ഷെജി അജിത്,പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

English Summary:

'Aanand Sreebala' will be in theaters on November 15th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com