ജോൺ വിക്കും വോൾവറിനുമായി മമ്മൂട്ടി; കൗതുകമായി എഐ വിഡിയോ
Mail This Article
ഹോളിവുഡ് ക്ലാസിക് ചിത്രങ്ങളിൽ നായകനായി മമ്മൂട്ടിയെത്തിയാലുള്ള കൗതുക കാഴ്ചയുമായി എഐ വിഡിയോ. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ മോഹൻലാലിന്റെ വിഡിയോയ്ക്ക് സമാനമായ ക്യാരക്ടർ ലുക്കുകളോടെയാണ് മമ്മൂട്ടിയുടെ വിഡിയോയും ഇറങ്ങിയിരിക്കുന്നത്.
ഗോഡ്ഫാദര്‍, റോക്കി, എക്‌സ് മെന്‍, പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍, ജോക്കര്‍, ജോണ്‍ വിക്ക്, റാമ്പോ, ടോപ്പ് ഗണ്‍ തുടങ്ങിയ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളുടെ ലുക്കിലുള്ള മമ്മൂട്ടിയെയാണ് വിഡിയോയിൽ കാണാനാകുക. ജയിംസ് ബോണ്ടായും ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയും മമ്മൂട്ടിയുടെ രസകിൻ പകർന്നാട്ടങ്ങൾ വിഡിയോയിലുണ്ട്.
‘പുള്ളിയെ എങ്ങനെ വേണമെങ്കിലും ചെയ്യാം. ഇവിടെ എല്ലാം ചേരും’ എന്ന അടിക്കുറിപ്പോടെയാണ് ആരാധകർ വിഡിയോ പങ്കുവച്ചത്. എഐ എൻജിനീയർ എന്ന അക്കൗണ്ടിൽ നിന്നാണ് വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ് സൂപ്പർതാരം അജിത്തിന്റെ ഹോളിവുഡ് അവതാരങ്ങളും ഇതേ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.