ADVERTISEMENT

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ദുൽഖർ സൽമാൻ. ലക്കി ഭാസ്‌ക്കർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നന്ദമൂരി ബാലയ്യ അവതരിപ്പിക്കുന്ന 'അൺസ്റ്റോപ്പബ്ൾ എൻബികെ' എന്ന ടfവി പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ഇക്കാര്യം ദുൽഖർ തുറന്നു പറഞ്ഞത്. മമ്മൂട്ടിക്കും ദുൽഖറിനും ഒരുമിച്ച് അഭിനയിക്കാൻ പറ്റുന്ന ഒരു തിരക്കഥ തന്റെ കയ്യിലുണ്ടെന്ന് നന്ദമൂരി ബാലയ്യ മറുപടിയായി പറഞ്ഞു. പരിപാടിക്കിടയിൽ ദുൽഖറിന്റെ ഫോണിൽ നിന്ന് മമ്മൂട്ടിയെ വിളിച്ച ബാലയ്യ ഈ തിരക്കഥയെക്കുറിച്ച് മമ്മൂട്ടിയോടു സംസാരിക്കുകയും ചെയ്തു. 

ടെലിവിഷനിൽ ബാലയ്യ അവതാരകനായെത്തുന്ന പരിപാടിയെ മമ്മൂട്ടി അഭിനന്ദിച്ചു. ‘രസകരമാണ് നിങ്ങളുടെ ഷോ. ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളെപ്പോലെയുള്ള ഒരു വ്യക്തിത്വത്തിനുടമ എങ്ങനെയാണ് ടെലിവിഷനിൽ ഇത്തരമൊരു ഷോ ചെയ്യുന്നത് എന്ന് കൗതുകുത്തോടെ ചിന്തിക്കാറുണ്ട്. വലിയൊരു കാര്യമാണ് അത്,’ മമ്മൂട്ടി പറഞ്ഞു. 

എന്നാണ് ഒരുമിച്ചൊരു സിനിമ ചെയ്യാൻ കഴിയുക എന്ന ബാലയ്യയുടെ ചോദ്യത്തിനും മമ്മൂട്ടി രസകരമായ മറുപടി നൽകി. ‘‘ഒരുമിച്ച് ചെയ്യാമല്ലോ, എപ്പോൾ വേണമെന്ന് താങ്കൾ പറയൂ. ഞാൻ താങ്കൾക്കൊൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു. കാരണം, നിങ്ങളൊരു ഗംഭീര നടനാണ്,’’ മമ്മൂട്ടി വെളിപ്പെടുത്തി. 

മമ്മൂട്ടിയോടു സംസാരിക്കുന്നതിന് ഇടയിൽ ഒരു കുസൃതി ഒപ്പിക്കാനും ബാലയ്യ മറന്നില്ല. മമ്മൂട്ടിയോടു പറയാത്ത ഒരു കാര്യം ദുൽഖർ തന്നോട് പറഞ്ഞുവെന്ന ആമുഖത്തോടെ ബാലയ്യ അക്കാര്യം വെളിപ്പെടുത്തി. മമ്മൂട്ടിയുടെ കാറെടുത്ത് ദുൽഖർ തന്റെ കാമുകിക്കൊപ്പം ഒരു റൈഡിന് പോയെന്നും അവരുടെ കാർ അപകടത്തിൽപ്പെട്ടെന്നും ബാലയ്യ പറഞ്ഞു. എന്നാൽ, ഇക്കാര്യം മമ്മൂട്ടിയിൽ നിന്ന് മറച്ചു വയ്ക്കുകയായിരുന്നുവെന്നും ബാലയ്യ പറഞ്ഞു. ഇക്കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന മമ്മൂട്ടിയുടെ മറുപടി പൂർത്തിയാകും മുൻപെ ബാലയ്യയുടെ കൂട്ടിച്ചേർക്കലെത്തി. താൻ പറഞ്ഞത്, മമ്മൂട്ടിക്കും ദുൽഖറിനും വേണ്ടി ആലോചിച്ച തിരക്കഥയാണെന്ന് ബാലയ്യ പറഞ്ഞു. 

മമ്മൂട്ടിയുടെയും ബാലയ്യയുടെയും സൗഹൃദസംഭാഷണം നിറപുഞ്ചിരിയോടെയാണ് ദുൽഖർ കേട്ടു നിന്നത്. വിഡിയോ കോളിൽ‍ വന്ന മമ്മൂട്ടിയോടു മലയാളത്തിലാണ് ബാലയ്യ സംസാരിച്ചു തുടങ്ങിയത്. 'ഹലോ മമ്മൂക്ക സുഖമാണോ' എന്ന ബാലയ്യയുടെ ചോദ്യത്തിന് അൽപം തമാശ കലർത്തി തെലുങ്ക് കലർന്ന മലയാളത്തിൽ 'സുഖം തന്നെ' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

English Summary:

Dulquer Salmaan & Mammootty Together On-Screen? NBK's Surprise Script Ignites Hopes!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com